പന്ത് തിരികെയെത്തിയ ആദ്യ ഇന്നിംഗ്സിൽ 18 റൺസ് നേടി

Newsroom

പരിക്കുമാറി എത്തിയ റിഷഭ് പന്ത് ഇന്ന് ഡെൽഹി ക്യാപിറ്റൽസിനായി ആയി ബാറ്റ് ചെയ്തു. നീണ്ട 15 മാസങ്ങൾക്ക് ശേഷം ആദ്യമായി ബാറ്റു ചെയ്ത പന്ത് 18 റൺസെടുത്താണ് പുറത്തായത്. മികച്ച രീതിയിൽ കളി തുടങ്ങിയെങ്കിലും ഒരു സ്ലോ ബൗൺസറിൽ പുറത്താവുകയായിരുന്നു. 13 മത്സരങ്ങളിൽ നിന്നാണ് 18 റൺസ് ആണ് പന്ത് എടുത്തത്.

പന്ത് 24 03 23 16 36 38 500

ഇതിൽ രണ്ട് ബൗണ്ടറികൾ ഉണ്ടായിരുന്നു. ഹർഷൽ പട്ടേലിന്റെ ഓവറിൽ ആണ് പന്ത് പുറത്തായത്. പുറത്താക്കുന്നതിന് ഒരോവർ മുന്നേ ഹർഷൽ പന്തിന്റെ ഒരു ക്യാച്ച് മിസ് ആക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിൽ വലിയ സ്കോർ ഒന്നും നേടിയില്ല എങ്കിലും പന്ത് തിരിച്ചുവന്നത് വളരെ പോസിറ്റീവായ കാര്യമായി വേണം കണക്കാക്കാൻ. താരം വലിയ പരിക്ക് മാറിയാണ് വഫുമ്മത്. വരും മത്സരങ്ങളിൽ പന്ത് വലിയ സ്കോറുകൾ നേടുമെന്ന് പ്രതീക്ഷിക്കാം