പഞ്ചാബ് കിംഗ്സ് റിക്കി പോണ്ടിംഗിനെ പരിശീലകനായി നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം വന്നു. മുൻ ഡെൽഹി ക്യാപിറ്റൽസ് പരിശീലകനായ പോണ്ടിംഗിനെ ഡെൽഹി കഴിഞ്ഞ സീസൺ അവസാനത്തോടെ പുറത്താക്കിയിരുന്നു. റിക്കി പോണ്ടിംഗ് അടുത്ത സീസൺ മുതൽ ഇനി പഞ്ചാബിനെ നയിക്കും.

അവസാന ഏഴ് വർഷമായി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം ഉണ്ടായിരുന്നു. പോണ്ടിംഗിന്റെ കാലയളവിൽ ചില നല്ല കളിക്കാരെ വളർത്തിയെടുക്കാൻ അവർക്ക് ആയി എങ്കിലും ഡൽഹിയെ കിരീടത്തിലേക്ക് എത്തിക്കാൻ ആയിരുന്നില്ല.
അവസാന സീസണിലും ഡൽഹി ക്യാപിറ്റൽസിന് നിരാശ മാത്രമായിരുന്നു ഫലം. പഞ്ചാബിൽ പോണ്ടിംഗിന്റെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാകും ഏവരും ഇനി ഉറ്റു നോക്കുന്നത്.