126/9 എന്ന നിലയിൽ ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും ആര്‍സിബി ബൗളിംഗ് അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ 18 റൺസ് വിജയം നേടി ഫാഫ് ഡു പ്ലെസിയും സംഘവും. ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 108 റൺസിലൊതുക്കിയാണ് ലോ സ്കോറിംഗ് മത്സരത്തിൽ ആധികാരിക വിജയം ആര്‍സിബി കൈക്കലാക്കിയത്.
ആദ്യ ഓവറിൽ തന്നെ കൈൽ മയേഴ്സിനെ ലക്നൗവിന് നഷ്ടമായപ്പോള്‍ ക്രുണാൽ പാണ്ഡ്യയെ(14)യെയും ആയുഷ് ബദോനിയുെയും ദീപക് ഹൂഡയെയും നിക്കോളസ് പൂരനെയും നാല് മുതൽ ഏഴ് വരെയുള്ള ഓവറുകളിൽ ലക്നൗവിന് നഷ്ടമായി. ലക്നൗ ടോപ് ഓര്‍ഡറിനെ ആര്‍സിബി എറിഞ്ഞിട്ടപ്പോള്‍ 38/5 എന്ന നിലയിലേക്ക് ലക്നൗ വീഴുകയായിരുന്നു.
19 റൺസ് നേടി അമിത് മിശ്രയാണ് ടീമിന്റെ തോൽവി ഭാരം കുറച്ചത്. 19.5 ഓവറിൽ ലക്നൗ 108 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ആര്‍സിബി 18 റൺസിന്റെ വിജയം കരസ്ഥമാക്കി.