ഐപിഎൽ 2026 മിനി ലേലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള ഇടംകൈയ്യൻ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായ മംഗേഷ് യാദവിനെ 5.20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ടീമിലേക്ക് ഒരു മികച്ച ആഭ്യന്തര പേസറെ കൂട്ടിച്ചേർത്തു. 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ തുടങ്ങിയ ലേലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) ആർസിബിയും ഈ യുവതാരത്തിനായി ശക്തമായ മത്സരം കാഴ്ചവെച്ചു. ഒടുവിൽ, ലോവർ ഓർഡറിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും സംഭാവന നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് പരിഗണിച്ച് ആർസിബി ഡീൽ ഉറപ്പിച്ചു.
ഈ വർഷം നടന്ന മധ്യപ്രദേശ് ടി20 ലീഗിൽ 6 മത്സരങ്ങളിൽ നിന്ന് 12.00 ശരാശരിയിലും 8.00 എക്കോണമിയിലും 9.00 സ്ട്രൈക്ക് റേറ്റിലും 14 വിക്കറ്റുകൾ നേടിയ യാദവ് (4/18 മികച്ച പ്രകടനം, മൂന്ന് തവണ 4 വിക്കറ്റ് നേട്ടം) ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. തുടർന്ന് മെൻസ് അണ്ടർ-23 സ്റ്റേറ്റ് എ വൺ ഡേ ടൂർണമെൻ്റിൽ 3 മത്സരങ്ങളിൽ നിന്ന് 5.17 എക്കോണമിയിൽ 9 വിക്കറ്റുകൾ (6/43 മികച്ച പ്രകടനം) അദ്ദേഹം നേടി. രജത് പാട്ടീദാറിൻ്റെ ക്യാപ്റ്റൻസിയിൽ കാഴ്ചവെച്ച ഈ പ്രകടനങ്ങൾ, ആണ് ആർ സി ബി താരത്തെ പരിഗണിക്കാൻ കാരണം.









