കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച ബ്രണ്ടന്‍ മക്കല്ലത്തെയും വലിയ തുക കൊടുത്ത് സ്വന്തമാക്കിയ ക്രിസ് വോക്സിനെയും റിലീസ് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ടീം നില നിര്‍ത്തിയ സര്‍ഫ്രാസ് ഖാനെയും റോയല്‍ ചലഞ്ചേഴ്സ് ഇനി നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോറെ ആന്‍ഡേഴ്സണ്‍, മനന്‍ വോറ എന്നിവരും വിട്ട് നല്‍കിയവരില്‍ പെടുന്നു. 14 അംഗങ്ങളെ ടീം നിലനിര്‍ത്തിയപ്പോള്‍ 10 താരങ്ങളെയാണ് ടീം വിട്ട് നല്‍കുന്നത്.
Thank you guys for a wonderful VIVO IPL 2018. It was great having all of you at Bengaluru@mandeeps12@Bazmccullum @chriswoakes
Sarfaraz Khan@coreyanderson78
Aniket Choudhary
Anirudha Joshi@AshwinMurugan8 @ImMananVohra
Pavan Deshpande#PlayBold forever, boys ❤️(2/2)
— Royal Challengers Bangalore (@RCBTweets) November 15, 2018
അതേ സമയം വിരമിച്ച ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സ് നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ പെടുന്നു എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു.