ഐപിഎൽ 2024 എലിമിനേറ്ററിലെ ആർസിബിയുടെ തോൽവിക്ക് വിരാട് കോഹ്ലി ഉത്തരവാദിയല്ല എന്ന് മാത്യു ഹെയ്ഡൻ. ആർസിബിയുടെ തോൽവിക്ക് ശേഷം സംസാരിച്ച ഹെയ്‌ഡൻ കോഹ്‌ലി തൻ്റെ ഹൃദയവും ആത്മാവും ടീമിനായി നൽകി എന്നും പറഞ്ഞു. RR-ന് എതിരായ മത്സരത്തിൽ RCB ഐപിഎല്ലിൽ 8000 റൺസ് പിന്നിട്ടതിനു കോഹ്ലിയെ അഭിനന്ദിക്കികയും ചെയ്തു.
“ഈ തോൽവിക്ക് കോഹ്‌ലിയുമായി യാതൊരു ബന്ധവുമില്ല. അവൻ തൻ്റെ പൂർണ്ണഹൃദയവും ആത്മാവും ടീമിനായി നൽകി. ഇന്ന് രാത്രിയത്തെ അദ്ദേഹത്തിൻ്റെ ഫീൽഡിംഗ് പ്രയത്‌നത്തെക്കുറിച്ച് ചിന്തിക്കുക, ജുറലിൻ്റെ റണ്ണൗട്ട് അത് മികച്ചതായിരുന്നു.” ഹെയ്ഡൻ പറഞ്ഞു.
“എനിക്കും വിരാട് കോഹ്‌ലിയിൽ അദ്ദേഹത്തിന്റെ അഗ്രസീവ്നസ് ഇഷ്ടമാണ്. മത്സര സമയത്തെ അദ്ദേഹത്തിന്റെ മനോഭാവം പ്രധാനമാണ്. നിങ്ങൾക്ക് അവനെപ്പോലെ ഒരു ലീഡർ ഫ്രാഞ്ചൈസിയിൽ വേണം” മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ കൂട്ടിച്ചേർത്തു.