രാജസ്ഥാൻ റോയൽസിന് എതിരെ ആർ സി ബി പച്ച ജേഴ്സിയിൽ

Newsroom

ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഇറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പച്ച ജേഴ്സിയിൽ ആകും ഇറങ്ങുക. കളിക്കാരും സപ്പോർട്ട് സ്റ്റാഫും എല്ലാം പച്ച ജഴ്സി അണിയും. 2011 മുതൽ സീസണിൽ ഒരു മത്സരം എങ്കിലും ആർസിബി പച്ച ജേഴ്സി അണിയാറുണ്ട്. ‘ഗ്രീൻ ഗെയിം’ എന്ന ആശയം നടപ്പിലാക്കുന്ന ഐ പി എല്ലിലെ ഒരേ ഒരു ടീമാണ് ആർ സി ബി.

ആർ സി ബി 23 04 22 22 21 44 504

ഈ പച്ച RCB ജേഴ്‌സികൾ സ്റ്റേഡിയത്തിൽ ശേഖരിക്കുന്ന പുനരുപയോഗിക്കാവുന്ന മാലിന്യത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആർസിബിയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിൽ മാത്രം 9047.6 കിലോ മാലിന്യം ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ. 19,488 വാട്ടർ ബോട്ടിലുകൾ ഈ ആശയത്തിനായി പുനരുപയോഗിച്ചു. ൽ റിപ്പോർട്ടുകൾ പ്രകാരം, ഓരോ മത്സരവും ശരാശരി എട്ട് ടൺ മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്.