“ധോണി ആയിരുന്നു ആർ സി ബി ക്യാപ്റ്റൻ ആയിരുന്നെങ്കിൽ മൂന്ന് കിരീടം എങ്കിലും നേടിയേനെ” – അക്രം

Newsroom

ധോണി ആയിരുന്നു ആർ സി ബി ക്യാപ്റ്റൻ എങ്കിൽ ഇത്രകാലം ബെംഗളൂരു ടീം കിരീടം ഇല്ലാതെ പോകില്ലായിരുന്നു എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം. ധോണി ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ ആർ‌സി‌ബി മൂന്ന് കിരീടങ്ങൾ എങ്കിലും നേടുമായിരുന്നു. സ്‌പോർട്‌സ്‌കീഡയുമായി സംസാരിക്കവെ ആണ് ധോണി ആർസിബിയുടെ ക്യാപ്റ്റനായിരുന്നെങ്കിൽ ഒന്നിലധികം ട്രോഫികൾ നേടിക്കൊടുക്കായിരുന്നു എന്ന് അക്രം പറഞ്ഞു.

കോഹ്ലി 23 05 07 13 47 37 581

“ആർ സി ബിക്ക് വലിയ ആരാധക പിന്തുണയുണ്ട്, കൂടാതെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരൻ – വിരാട് കോഹ്‌ലിയുൻ ഒപ്പം ഉണ്ട്. ഐപിഎൽ ആരംഭിച്ചതു മുതൽ അദ്ദേഹം ആർസിബിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, അവർ ട്രോഫി നേടിയില്ല. ധോണി ആർസിബി ക്യാപ്റ്റനായിരുന്നെങ്കിൽ അവരെ കിരീട വിജയത്തിലേക്ക് നയിക്കുമായിരുന്നു. അക്രം സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.