ഐ പി എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ RCB പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചു. ഇന്ന് ആർ സി ബി ഉയർത്തിയ കൂറ്റൻ സ്കോറായ 242 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് വൻ പോരാട്ടം തന്നെ തുടക്കത്തിൽ നടത്തി എങ്കിലും അവസാനം അവർ തകർന്നു. അവരുടെ ആ പോരാട്ടം 181 വരെയെ എത്തിയുള്ളൂ. 17 ഓവറിൽ 181 എടുത്ത് അവർ ഓളൗട്ട് ആയി. ആർ സി ബിക്ക് 60 റൺസിന്റെ ജയം. ഇന്നത്തെ പരാജയത്തോടെ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചു. ആർ സി ബി ഈ ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റിൽ എത്തി.
ഇന്ന് തുടക്കത്തിൽ തന്നെ പ്രബ്ശിമ്രനെ നഷ്ടമായെങ്കിലും ചെയ്സിൽ ശക്തമായി തന്നെ പഞ്ചാബ് മുന്നോട്ട് പോയി. ബെയർസ്റ്റോ 16 പന്തിൽ 27 എടുത്തപ്പോൾ റൈലി റുസ്സോ 27 പന്തിൽ നിന്ന് 61 റൺസ് അടിച്ചു. 3 സിക്സും 9 ഫോറും റുസ്സോ ഇന്ന് അടിച്ചു.
ഇരുവരും പുറത്തായതിനു ശേഷം പിന്നെ ശശാങ്ക് ആണ് അടിച്ചത്. 19 പന്തിൽ 37 റൺസ് എടുത്ത് നിൽക്കെ ശശാങ്കിനെ കോഹ്ലി റണ്ണൗട്ട് ആക്കി. ശശാങ്ക് ക്രീസിൽ ഉള്ളത് വരെ പഞ്ചാബിന് പ്രതീക്ഷ ഉണ്ടായിരുന്നു. 5 റൺസ് എടുത്ത ജിതേഷ്, റൺ ഒന്നും എടുക്കാത്ത ലിവിങ്സ്റ്റോൺ എന്നിവർ നിരാശപ്പെടുത്തി. പിറകെ 8 റൺസ് എടുത്ത അശുതോഷ്, 22 റൺസ് എടുത്ത ക്യാപ്റ്റൻ സാം കറൻ എന്നിവർ കൂടെ പോയതോടെ പഞ്ചാബിന്റെ പരാജയം ഉറപ്പായി.
ഇന്ന് ആദ്യം വാറ്റു ചെയ്ത ആര്‍സിബി 241 എന്ന വന്‍ സ്കോർ നേടിയിരുന്നു. 7 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി ഈ സ്കോര്‍ നേടിയത്. ഗ്രീന്‍ 46 റൺസ് നേടി പുറത്തായി.
ഫാഫ് ഡു പ്ലെസിയെയും വിൽ ജാക്സിനെയും വിദ്വത് കവേരപ്പയാണ് പുറത്താക്കിയത്. ഫാഫ് 9 റൺസ് നേടിയപ്പോള്‍ വിൽ ജാക്സ് 7 പന്തിൽ 12 റൺസാണ് നേടിയത്. വിദ്വത് കവേരപ്പയുടെ ഇരട്ട പ്രഹരം ആര്‍സിബിയെ 43/2 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് രജത് പടിദാര്‍ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് ടീമിനെ നൂറ് കടത്തുകയായിരുന്നു.
സാം കറനെ സിക്സര്‍ പറത്തി 21 പന്തിൽ നിന്ന് പടിദാര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാൽ 23 പന്തിൽ 55 റൺസ് നേടിയ താരം അതേ ഓവറിൽ പുറത്തായി. 32 പന്തിൽ 76 റൺസാണ് കോഹ്‍ലി – പടിദാര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.
പത്തോവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി 119/3 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിരാട് കോഹ്‍ലി 32 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. മെല്ലെ തുടങ്ങിയ കാമറൺ ഗ്രീനും അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങിയപ്പോള്‍ ഈ കൂട്ടുകെട്ട് 92 റൺസാണ് നേടിയത്. 47 പന്തിൽ 92 റൺസ് നേടിയ വിരാട് കോഹ്‍ലിയെ അര്‍ഷ്ദീപ് പുറത്താക്കുമ്പോള്‍ 211 റൺസായിരുന്നു ആര്‍സിബിയുടെ സ്കോര്‍.7 പന്തിൽ 18 റൺസുമായി ദിനേശ് കാര്‍ത്തിക്കും 27 പന്തിൽ 46 റൺസും നേടി കാറൺ ഗ്രീനും കളം നിറഞ്ഞാടിയപ്പോള്‍ ആര്‍സിബി 241 റൺസിലേക്ക് എത്തി.
കാര്‍ത്തിക്, ലോംറോര്‍, ഗ്രീന്‍ എന്നിവരെ അവസാന ഓവറിൽ പുറത്താക്കി ഹര്‍ഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.