RCB പവർ!! തുടർച്ചയായ 5ആം വിജയം, ഡൽഹിയെയും മറികടന്ന് മുന്നോട്ട്

Newsroom

Picsart 24 05 12 22 31 13 249
Download the Fanport app now!
Appstore Badge
Google Play Badge 1

RCB വിജയപരമ്പര തുടരുകയാണ്‌. അവർ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ച് തുടർച്ചയായ അഞ്ചാം വിജയം നേടി. ഇത് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. ആർ സി ബിക്ക് ഈ ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റായി. അവർ ഡെൽഹിയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് അടുത്തിരിക്കുകയാണ്. ഡെൽഹി ആകട്ടെ ഈ പരാജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അവസാനിച്ച നിലയിലാണ്.

RCB 24 05 12 22 32 06 444

ഇന്ന് 188 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഡെൽഹിക്ക് ആകെ 140 റൺസെ എടുക്കാൻ ആയുള്ളൂ. 1 റൺ എടുത്ത വാർണർ, 2 റൺ എടുത്ത അഭിഷേക് പോരൽ എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി.

21 റൺസ് എടുത്ത് പ്രതീക്ഷ നൽകിയ ഫ്രേസർ മക്ഗർക്ക് റണ്ണൗട്ട് ആയത് ഡൽഹിക്ക് തിരിച്ചടിയായി. 29 റൺസ് എടുത്ത ഷായ് ഹോപിനും വലിയ ഇന്നിങ്സ് കളിക്കാൻ ആയില്ല. 39 പന്തിൽ നിന്ന് 57 റൺസ് എടുത്ത അക്സർ പട്ടേൽ പൊരുതി നോക്കി എങ്കിലും കാര്യമുണ്ടായില്ല.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 187 റൺസ് ആയിരുന്നു നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 110 റൺസ് നേടിയ ടീമിന് അവസാന പത്തോവറിൽ 77 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബിയ്ക്ക് നേടാനായത്.

Delhicapitals

ഫാഫ് ഡു പ്ലെസിയെ ആദ്യം നഷ്ടമായ ആര്‍സിബിയ്ക്ക് തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‍ലിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 36 റൺസായിരുന്നു. 13 പന്തിൽ 27 റൺസാണ് കോഹ്‍ലി നേടിയത്. പിന്നീട് രജത് പടിദാര്‍ – വിൽ ജാക്സ് കൂട്ടുകെട്ട് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് പത്താം ഓവറിൽ ടീം സ്കോര്‍ 110 റൺസിലെത്തിച്ചു. നാലോളം അവസരങ്ങളാണ് ഡൽഹി ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതും ആര്‍സിബിയ്ക്ക് തുണയായി.

29 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച പടിദാര്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സിലെ അഞ്ചാം അര്‍ദ്ധ ശതകം ആണ് ഈ സീസണിൽ നേടിയത്. 53 പന്തിൽ 88 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ റാസിഖ് സലാം ആണ് തകര്‍ത്തത്. 32 പന്തിൽ 52 റൺസ് നേടിയ രജത് പടിദാറിനെയാണ് താരം പുറത്താക്കിയത്.

Khaleelahmed

29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സിനെ കുൽദീപ് യാദവ് പുറത്താക്കിയതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ആര്‍സിബിയ്ക്ക് നഷ്ടമായി. ഇതിന് ശേഷം ആര്‍സിബിയുടെ കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും സ്ട്രാറ്റജിത് ടൈം ഔട്ടിന് ശേഷം കുൽദീപിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് കാമറൺ ഗ്രീന്‍ റൺറേറ്റുയര്‍ത്തി. കുൽദീപിനെ സിക്സര്‍ പറത്തി ലോംറോര്‍ ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ 22 റൺസാണ് ഓവറിൽ നിന്ന് വന്നത്.

37 റൺസ് ഗ്രീന്‍ – ലോംറോര്‍ കൂട്ടുകെട്ട് നേടിയെങ്കിലും ലോംറോറിനെ(13) പുറത്താക്കി ഖലീൽ അഹമ്മദ് ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും ഖലീൽ പുറത്താക്കിയപ്പോള്‍ സ്വപ്നിൽ സിംഗിനെ പുറത്താക്കി റാസിഖ് ആര്‍സിബിയുടെ 7ാം വിക്കറ്റ് നഷ്ടമാക്കി.

ഗ്രീന്‍ 24 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ 187 റൺസിലേക്ക് എത്തിച്ചത്.