RCB-ക്ക് എതിരെ അക്സർ പട്ടേൽ ഡെൽഹിയുടെ നായകനാകും

Newsroom

നാളെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ അക്സർ പട്ടേൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും‌‌. അവരുടെ ക്യാപ്റ്റനായ റിഷഭ് പന്തിന് വിലക്ക് കിട്ടിയതിനാലാണ് അക്സർ പട്ടേൽ നായകനാകുന്നത്. നാളെ നിർണായകമായ മത്സരത്തിൽ ആർസിബിയെ ആണ് ഡൽഹി ക്യാപിറ്റൽസ് നേരിടേണ്ടത്. നാളത്തെ മത്സരത്തിൽ അക്സർ പട്ടേൽ ആകും നായകനാവുക എന്ന് റിക്കി പോണ്ടിംഗ് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

Picsart 24 05 11 20 12 26 296

പന്തിന് ഒരു മത്സരത്തിലാണ് വിലക്ക് കിട്ടിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മോശം ഓവറേറ്റ് ആണ് പന്തിന് വിനയായത്. ഒരു മത്സരത്തിൽ വിലക്കും ഒപ്പം പന്തിന് 30 ലക്ഷം പിഴയും ലഭിച്ചിട്ടുണ്ട്. ആർസിബിക്ക് എതിരായ നാളത്തെ മത്സരം ഡൽഹി ക്യാപിറ്റൽസിന് എന്തായാലും വിജയിക്കേണ്ടതുണ്ട്. വിജയിച്ചിട്ടില്ല എങ്കിൽ അവരുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും.