ആർസിബി അവരുടെ ടാക്റ്റിക്സ് മാറ്റേണ്ട സമയമായെന്ന് ആകാശ് ചോപ്ര. മൂന്ന് വിദേശ ബാറ്റർമാരും ഒരു കോഹ്ലിയും എന്ന തന്ത്രം വർഷങ്ങളായി പയറ്റിയിട്ടും അവർക്ക് അതിൽ ഫലം കണ്ടെത്താൻ ആകുന്നില്ല എന്നും ആ ടാക്റ്റിക്സ് മാറ്റി വേറെ ടാക്സിലേക്ക് ആർസിബി മാറേണ്ട സമയം അതിക്രമിച്ചു എന്നും ആകാശ് പറഞ്ഞു. ഇന്നലെ രാജസ്ഥാനോറ്റ് ആർ സി ബി തോറ്റതിനു ശേഷം ട്വിറ്ററിൽ പ്രതികരിക്കുക ആയിരുന്നു ആകാശ് ചോപ്ര.
“ഹസരംഗയെ വാങ്ങാൻ ആയി നിങ്ങൾ ചാഹലിനെ വിട്ടയച്ചു. എന്നിട്ട് അൺക്യാപ്ഡ് ഇന്ത്യൻ സ്പിന്നർമാരിൽ നിക്ഷേപം നടത്തു.ആർസിബിയുടെ ബൗളിംഗ് ഒരു ദുർബ്ബല ലിങ്കാണെന്ന് മനസ്സിലാക്കാൻ ഇവർക്ക് ആകുന്നില്ല.അത് പരിഹരിക്കാനുള്ള ശ്രമം ഇനിയും കാണാനായിട്ടില്ല.” ആകാശ് ചോപ്ര പറഞ്ഞു.
“ബാറ്റിംഗിനെ സംബന്ധിച്ചിടത്തോളം, കോഹ്‌ലി പ്ലസ് 3 ഓവർസീസ് ബാറ്റേഴ്‌സ് എന്നത് രണ്ട് പതിറ്റാണ്ടായി ഫലിക്കാത്ത ഒരു തന്ത്രമാണ്,വേറെ ടീമുകൾ ആയിരുന്നു എങ്കിൽ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു, പക്ഷേ ആർസിബി അതിന് തയ്യാറായില്ല,” ചോപ്ര പറഞ്ഞു.