“ഓടി ജയിക്കുക ആയിരുന്നു” റാസ

Newsroom

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരം ഓടിയാണ് വിജയിച്ചതെന്ന് പഞ്ചാബ് കിംഗ്‌സ് ഓൾറൗണ്ടർ സിക്കന്ദർ റാസ പറഞ്ഞു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന പന്തിൽ 3 റൺസ് ഓടി എടുത്തായിരുന്നു പഞ്ചാബ് വിജയിച്ചത്‌.

റാസ 23 04 30 22 32 06 042

സിംബാബ്‌വെ സംസ്‌കാരത്തിൽ നിന്ന് വരുന്ന താൻ വ്യക്തിഗത പ്രകടനത്തിനേക്കാൾ വിജയത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്ന് ഗെയിമിന് ശേഷം സംസാരിച്ച റാസ പറഞ്ഞു. 7 പന്തിൽ 13 റൺസ് നേടിയ റാസ ആണ് ഇന്നിംഗ്‌സിന്റെ അവസാന പന്തിൽ മൂന്ന് റൺസെടുത്തത്.

“നിങ്ങളുടെ ടീമിനായി നിങ്ങൾ ഒരു മത്സരം ജയിക്കുമ്പോഴെല്ലാം അത് ഒരു നല്ല വികാരമാണ്. സിംബാബ്‌വെ സംസ്‌കാരത്തിൽ നിന്ന് വരുന്നതിനാൽ വ്യക്തിഗത പ്രകടനത്തേക്കാൾ വിജയത്തിനാണ് ഞങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത്,” റാസ പറഞ്ഞു.

അവസാന പന്തിൽ ഒരു ബൗണ്ടറി അകലെയാണെന്ന് ഞങ്ങൾ പറഞ്ഞു, ഞങ്ങൾക്ക് അത് നേടാനായില്ലെങ്കിൽ, ഞങ്ങൾ ഓടി എടുക്കും എന്നും പറഞ്ഞു. റാസ കൂട്ടിച്ചേർത്തു.

“’റണ്ണിങ് ലൈക് എ ഹെൽ’, അങ്ങനെ ഓടിയാണ് ഞങ്ങൾ വിജയിച്ചത്” റാസ പറഞ്ഞു