4000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗിൽ 4,000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് അമ്പാട്ടി റായിഡു മാറി. ഇന്നൽദ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലൂടെ ആയിരുന്നു അദ്ദേഹം 4000 റൺസിൽ എത്തിയത്. ഇന്നലെ റായുഡുവിന് രണ്ട് റൺസ് മാത്രമെ വേണ്ടിയിരുന്നു 4000 റൺസിൽ എത്താൻ.

ഐപിഎൽ ചരിത്രത്തിൽ 4000 റൺസ് എടുക്കുന്ന 13-ാമത്തെ ബാറ്ററാണ് റായ്ഡു. പത്താമത്തെ ഇന്ത്യൻ താരവും. വിരാട് കോലി, ശിഖർ ധവാൻ, രോഹിത് ശർമ, സുരേഷ് റെയ്‌ന, എംഎസ് ധോണി, റോബിൻ ഉത്തപ്പ, ഗൗതം ഗംഭീർ, ദിനേഷ് കാർത്തിക്, അജിങ്ക്യ രഹാനെ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.