ഫാഫ് ഡുപ്ലെസി തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 191 റണ്‍സ്. ഒരു ഘട്ടത്തില്‍ ഇരുനൂറിന് അടുത്ത് ടീം സ്കോര്‍ ചെയ്യുമെന്ന് ഏവരും കരുതിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 14ാം ഓവറില്‍ സെറ്റായ സുരേഷ് റെയ്നയെയും ഫാഫ് ഡു പ്ലെസിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബാംഗ്ലൂര്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാല്‍ താരം എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്സ് അടിച്ച് ജഡേജ
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് റുതുരാജ് ഗായക്വാഡും ഫാഫ് ഡു പ്ലെസിയും നല്‍കിയത്. 74 റണ്‍സാണ് 9.1 ഓവറില്‍ ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 33 റണ്‍സ് നേടിയ റുതുരാജിനെ പുറത്താക്കിയാണ് ചഹാല്‍ ബാംഗ്ലൂരിന് ബ്രേക്ക്ത്രൂ നല്‍കിയത്.
ഫാഫിനൊപ്പം ക്രീസിലെത്തിയ റെയ്നയും അനായാസം ബാറ്റ് വീശിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 37 റണ്‍സ് ഈ കൂട്ടുകെട്ട് നേടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ അടുത്തടുത്ത പന്തുകളില്‍ റെയ്നയെയും(24) ഫാഫ് ഡു പ്ലെസിയെയും(50) പുറത്താക്കി 111/1 എന്ന നിലയിലായിരുന്ന ചെന്നൈയെ 111/3 എന്ന നിലയിലേക്ക് തള്ളിയിട്ടു.
തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജ വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓവറില്‍ നല്‍കിയ അവസരം ഡാന്‍ ക്രിസ്റ്റ്യന്‍ കൈവിട്ടത് ബാംഗ്ലൂരിന് തിരിച്ചടിയാവുകയായിരുന്നു. അവസരം കൈവിടുമ്പോള്‍ പൂജ്യം റണ്‍സിലായിരുന്നു രവീന്ദ്ര ജഡേജ. 31 റണ്‍സ് കൂട്ടുകെട്ടിനെയും തകര്‍ത്തത് ഹര്‍ഷല്‍ പട്ടേല്‍ ആയിരുന്നു. 14 റണ്‍സ് നേടി അമ്പാട്ടി റായിഡുവിന്റെ വിക്കറ്റും പട്ടേല്‍ വീഴ്ത്തുകയായിരുന്നു.
ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ 37 റണ്‍സാണ് ജഡേജ നേടിയത്. താരം നോ ബോള്‍ എറിഞ്ഞ് ഇത് സാധ്യമാക്കുകയായിരുന്നു. അത് വരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹര്‍ഷലിന്റെ സ്റ്റാറ്റ്സ് നശിപ്പിക്കുകയായിരുന്നു ജഡേജ.
ജഡേജ 28 പന്തില്‍ 62 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ നേടിയ അഞ്ച് സിക്സുകളാണ് താരത്തിന്റെ സംഭാവന. 16 പന്തില്‍ 49 റണ്‍സാണ് ജഡേജയും ധോണിയും ചേര്‍ന്ന് നേടിയത്. ഇതില്‍ രണ്ട് റണ്‍സാണ് ധോണിയുടെ സംഭാവന.
അവസാന ഓവര്‍ എറിയുന്നതിന്റെ മുമ്പ് 14 റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ പട്ടേല്‍ തന്റെ മൂന്നോവറില്‍ വിട്ട് നല്‍കിയത്. അവസാന ഓവറില്‍ 37 റണ്‍സ് വഴങ്ങിയ താരത്തിന്റെ സ്പെല്‍ 4 ഓവറില്‍ 51/3 എന്ന നിലയിലേക്ക് നീങ്ങുകയായിരുന്നു.