ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് ഇതിഹാസ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോൺടി റോഡ്‌സ്. ടൈം ഓഫ് ഇന്ത്യയോട് സംസാരിക്കുക ആയിരുന്നു റോഡ്‌സ്. ഐപിഎൽ വന്നതിന് ശേഷം ആളുകൾ ശരിക്കും ഫീൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി എന്നും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫീൽഡിംഗ് പരിശീലകനായ റോഡ്സ്.
“ഇപ്പോൾ ലോകത്തെ മികച്ച ഫീൽഡർ ഒരാൾ മാത്രമേയുള്ളൂ. അത് രവീന്ദ്ര ജഡേജ ആണ്. ഐപിഎൽ ആരംഭിച്ചപ്പോൾ മാത്രമാണ് ആളുകൾ ശരിക്കും ഫീൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്, ”റോഡ്‌സ് പറഞ്ഞു.
3-4 നല്ല ഫീൽഡർമാർ ടീമിലുണ്ടാകുന്നതിനുപകരം ഒരു കൂട്ടായി നല്ല ഫീൽഡിംഗ് ടീമുകളായിരിക്കാനാണ് ടീമുകൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, ഫീൽഡിംഗ് ഇപ്പോൾ ക്രിക്കറ്റിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു എന്നും റോഡ് പറഞ്ഞു.
“ഐപിഎൽ ആരംഭിച്ചപ്പോൾ ഞങ്ങൾ ഫീൽഡിംഗിൽ വളർച്ച കണ്ടു. 2008 മുതൽ, ഏകദേശം 12-13 വർഷങ്ങൾ അത്ഭുതകരമായിരുന്നു. നേരത്തെ ഫീൽഡിംഗിനെക്കുറിച്ച് ആളുകൾ പറഞ്ഞിരുന്നുവെങ്കിലും 3-4 നല്ല ഫീൽഫഡർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, ഒരു ടീമെന്ന നിലയിൽ ഫീൽഡിംഗിന്റെ വളർച്ച കാണാം. ഫീൽഡിംഗ് ഇപ്പോൾ ക്രിക്കറ്റിന്റെ ഒരു പ്രധാന ഭാഗമാണ്, ”റോഡ്സ് കൂട്ടിച്ചേർത്തു.