ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ദുബൈയിലെ തന്റെ ക്വറന്റൈൻ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി യു.എ.ഇലെത്തിയ താരങ്ങൾ നിർബന്ധമായും 6 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കണമെന്ന് ബി.സി.സി.ഐ നിർദേശിച്ചിരുന്നു.
കഴിഞ്ഞ 5-6 മാസങ്ങൾ താൻ തന്റെ വീട്ടിൽ ആയിരുന്നെങ്കിലും തനിക്ക് ചുറ്റും ആൾക്കാർ ഉണ്ടായിരുന്നെന്നും തന്റെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടും ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ടും സമയം ചിലവഴിച്ചിരുന്നെന്നും അശ്വിൻ പറഞ്ഞു. എന്നാൽ ദുബായിലെ ഹോട്ടലിലെ ആറ് ദിവസം. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങൾ ആയിരുന്നെന്നും അശ്വിൻ പറഞ്ഞു.
റൂമിന്റെ ബാൽക്കണിയിൽ നിന്ന് ബുർജ് ഖലീഫയുടെ കാഴ്ചയും ദുബായ് തടാകത്തിന്റെ കാഴ്ചയും കാണാൻ പറ്റുമെങ്കിലും കഠിനമായ ചൂട് കാരണം തനിക്ക് പുറത്ത് ഇറങ്ങാൻ പറ്റിയില്ലെന്നും അശ്വിൻ പറഞ്ഞു. 6 ദിവസത്തെ ക്വറന്റൈൻ കഴിയുകയും ഡൽഹി താരങ്ങൾ എല്ലാം നെഗറ്റീവ് ആവുകയും ചെയ്തതിൽ സന്തോഷം ഉണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.