റാസിഖ് ദാര്‍ സലാമിന് 6 കോടി, സുയാഷ് ശര്‍മ്മയ്ക്ക് 2.6 കോടി, ഇരുവരും ആര്‍സിബിയിലേക്ക്

Sports Correspondent

ഐപിഎലില്‍ ടീമിന്റെ ബൗളിംഗ് കരുത്ത് വര്‍ദ്ധിപ്പിച്ച് ആര്‍സിബി. ഇന്നലെ ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ 12.5 കോടി രൂപയ്ക്ക് ജോഷ് ഹാസൽവുഡിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി പിന്നീട് റാസിഖ് ദാര്‍ സലാമിനെയും സുയാഷ് ശര്‍മ്മയെയും ടീമിലേക്ക് എത്തിച്ചു.

30 ലക്ഷം വിലയുള്ള ദാറിന് വേണ്ടി ആര്‍സിബിയും സൺറൈസേഴ്സും ആയിരുന്നു രംഗത്തെത്തിയത്. ലേലം 2 കോടിയ്ക്ക് ആര്‍സിബി ഉറപ്പിച്ചെന്ന നിലയില്‍ ഡൽഹി ആര്‍ടിഎം ഉപയോഗിക്കുവാന്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് താരത്തിന് ആര്‍സിബി 6 കോടി രൂപ വില നൽകുവാന്‍ തയ്യാറായപ്പോള്‍ ഡൽഹി പിന്മാറി.

Suyashsharma

സുയാഷിനായി ആദ്യം രംഗത്തെത്തിയത് ഡൽഹിയായിരുന്നുവെങ്കിലും പിന്നീട് പ്രധാന ലേലം ആര്‍സിബിയും മുംബൈയും തമ്മിലായി ഇതോടെ 2.60 കോടി രൂപയ്ക്ക് ആര്‍സിബി താരത്തിനെ സ്വന്തമാക്കി.