ഐപിഎലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം. നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിനൊപ്പം ജേസൺ റോയ്(38), ആന്‍ഡ്രേ റസ്സൽ(42), റിങ്കു സിംഗ്(21*) എന്നിവരുടെ ബാറ്റിംഗ് മികവിൽ വിജയ ലക്ഷ്യമായ 180 റൺസ് അവസാന പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടുകയായിരുന്നു.
ജേസൺ റോയ് – റഹ്മാനുള്ള ഗുര്‍ബാസ് കൂട്ടുകെട്ട് 38 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 12 പന്തിൽ 15 റൺസ് നേടിയ ഗുര്‍ബാസിന്റെ വിക്കറ്റ് നേടിയത്. 38 റൺസ് നേടിയ ജേസൺ റോയുടെ വിക്കറ്റാണ് അടുത്തതായി കൊൽക്കത്തയ്ക്ക് നഷ്ടമായത്. 64/2 എന്ന നിലയിൽ നിന്ന് നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ 48 പന്തിൽ 82 റൺസായിരുന്നു കൊൽക്കത്തയുടെ വിജയ ലക്ഷ്യം.
രാഹുല്‍ ചഹാര്‍ 51 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ 11 റൺസ് നേടിയ വെങ്കടേഷ് അയ്യര്‍ പലവിയനിലേക്ക് മടങ്ങി. നിതീഷ് റാണ തന്റെ അര്‍ദ്ധ ശതകം നേടി ഉടന്‍ പുറത്തായത് കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടിയായി. 38 പന്തിൽ 51 റൺസാണ് നിതീഷ് റാണ നേടിയത്.
അവസാന നാലോവറിൽ 51 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടേണ്ടത്. 17ാം ഓവര്‍ എറിഞ്ഞ നഥാന്‍ എല്ലിസിനെതിരെ 15 റൺസ് നേടിയപ്പോള്‍ കൊൽക്കത്തയുടെ ലക്ഷ്യം 18 പന്തിൽ 36 റൺസായിരുന്നു. റസ്സൽ – റിങ്കു കൂട്ടുകെട്ട്
17ാം ഓവര്‍ എറിഞ്ഞ നഥാന്‍ എല്ലിസിനെതിരെ 15 റൺസ് നേടിയപ്പോള്‍ കൊൽക്കത്തയുടെ ലക്ഷ്യം 18 പന്തിൽ 36 റൺസായിരുന്നു. റസ്സൽ – റിങ്കു കൂട്ടുകെട്ട് അര്‍ഷ്ദീപ് എറിഞ്ഞ അടുത്ത ഓവറിൽ നിന്ന് 10 റൺസ് നേടിയപ്പോള്‍ രണ്ടോവറിലെ ലക്ഷ്യം 26 റൺസായി മാറി.
19ാം ഓവര്‍ എറിഞ്ഞ റിങ്കു സിംഗിനെ മൂന്ന് സിക്സുകള്‍ക്ക് റസ്സൽ പറത്തിയപ്പോള്‍ അവസാന ഓവറിൽ 6 റൺസായിരുന്നു ടീമിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ 2 റൺസ് മാത്രം പിറന്നപ്പോള്‍ നാലാം പന്തിൽ റസ്സൽ ഡബിള്‍ നേടി. ഇതോടെ രണ്ട് പന്തിൽ 2 റൺസെന്ന നിലയിലേക്കായി കൊൽക്കത്തയുടെ ലക്ഷ്യം.
അടുത്ത പന്തിൽ റസ്സൽ റണ്ണൗട്ടായപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്കോ പഞ്ചാബിന്റെ തിരിച്ചുവരവ് കാണാനാകുമെന്നോ കരുതിയ പഞ്ചാബ് ആരാധകരെ നിരാശരാക്കി റിങ്കു സിംഗ് ബൗണ്ടറി നേടി വിജയം കൊൽക്കത്തയ്ക്ക് നേടിക്കൊടുത്തു. റിങ്കു 21 റൺസുമായി പുറത്താകാതെ നിന്നു.
റസ്സൽ റിങ്കു കൂട്ടുകെട്ട് 54 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്.