മധ്യനിരയ്ക്ക് ആത്മവിശ്വാസമില്ല – സഞ്ജു സാംസൺ

Sports Correspondent

രാജസ്ഥാന്‍ റോയൽസ് മധ്യനിരയ്ക്ക് ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ് സഞ്ജു സാംസൺ. വളരെ മികച്ച തുടക്കത്തിന് ശേഷം അത് മുതലാക്കാനാകാതെ പോയതാണ് ബാംഗ്ലൂരിനെതിരെ ടീമിന് തിരിച്ചടിയായതെന്നും വളരെ പ്രയാസമേറിയ ഒരു ആഴ്ചയായിരുന്നു.

ടീമിന്റെ മധ്യനിര ആത്മവിശ്വാസം വീണ്ടെടുത്ത് തിരിച്ചവരവിനായി ശക്തമായ പ്രകടനം നടത്തണമെന്നും സഞ്ജു വ്യക്തമാക്കി. ഐപിഎലില്‍ അവസാന മത്സരം കളിക്കുന്നത് വരെ ടീമുകള്‍ക്ക് പ്രതീക്ഷയുണ്ടെന്നുള്ളതാണ് രസകരമായ കാര്യം എന്ന് സഞ്ജു സാംസൺ വ്യക്തമാക്കി.