രാജസ്ഥാൻ റോയൽസ് ഇനി നീലയല്ല, പുതിയ സീസണില്‍ പുതിയ കളര്‍

specialdesk

2019ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ തങ്ങളുടെ പരമ്പരാഗത നീല നിറമുള്ള ജഴ്‌സിയിൽ മാറ്റം വരുത്തി രാജസ്ഥാൻ റോയൽസ്. മാർച്ചിൽ തുടങ്ങുന്ന ഐപിഎല്ലിന്റെ പുതിയ പതിപ്പിൽ രാജസ്ഥാൻ റോയൽസ് പിങ്ക് നിറമുള്ള ജഴ്‌സി അണിഞ്ഞായിരിക്കും കളിക്കുക. കഴിഞ്ഞ ഒൻപത് ഐപിഎൽ സീസണുകളിലും നീല നിറമുള്ള ജഴ്‌സി ആയിരുന്നു രാജസ്ഥാൻ റോയൽസ് ധരിച്ചിരുന്നത്. ഹല്ലാ ബോൽ എന്ന ടിവി ഷോയിൽ ആണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ പുതിയ ജഴ്‌സിയുടെ നിറം പുറത്തുവിട്ടത്.

കഴിഞ്ഞ വര്ഷം ഒരു മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പിങ്ക് നിറമുള്ള ജഴ്‌സി അണിഞ്ഞിരുന്നു. കാൻസർ രോഗികൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അന്ന് പിങ്ക് നിറമുള്ള ജഴ്‌സി അണിഞ്ഞത്. ആരാധകർ ഇത് രണ്ടു കൈയും നീട്ടി സ്വീകരിച്ചതോടെയാണ് പൂർണമായും പിങ്ക് കളറിലേക്ക് മാറാൻ ടീം തീരുമാനിച്ചത്.