രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ഇതുപോലെ വിജയിച്ചു പോകുന്നതിന് ഒരൊറ്റ കാരണം അവരുടെ സ്ക്വാഡ് ആണ്. മറ്റു ടീമുകൾ പോലെ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല അവരുടെ മത്സരങ്ങൾ മുന്നോട്ടു പോകുന്നത്. ആ ടീമിലെ എല്ലാവരും ഹീറോ ആണ്. അവിടെ ഒരു മത്സരത്തിൽ ആര് ഹീറോ ആയി ഉയരും എന്ന് പറയാനാവാത്ത അവസ്ഥയാണ്.
സീസൺ തുടക്കത്തിൽ സഞ്ജുവും റിയാൻ പരാഗമായിരുന്നു രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചു കൊണ്ടിരുന്നത്. എന്നാൽ സീസൺ പുരോഗമിക്കുംതോറും അത് ഓരോ ദിവസവും ഓരോ ആളായി മാറി. ഇടയ്ക്ക് രണ്ടു മത്സരങ്ങളിൽ ബട്ട്ലർ ഹീറോ ആകുന്നത് നമ്മൾ കണ്ടു. ഒരു മത്സരത്തിൽ ഹെറ്റ്മയർ ഹീറോ ആവുന്നതും കണ്ടു. കഴിഞ്ഞ മത്സരത്തിൽ ജയ്സ്വാളും രാജസ്ഥാന്റെ ഹീറോ ഉയർന്നു. ബൗൾ കൊണ്ടാണെങ്കിൽ ബൗൾട്ടും സന്ദീപും ഇതുപോലെ ടീമിനെ രക്ഷിച്ചു.
ഇന്ന് ബട്ട്ലറും ജയ്സ്വാളും പരാഗും പരാജയപ്പെട്ടപ്പോൾ സഞ്ജു സാംസണ് ഒപ്പം ഒരു ഹീറോയെ കൂടെ ഇന്ന് രാജസ്ഥാന് വേണമായിരുന്നു. അപ്പോൾ ദ്രുവ് ജുറൽ ഹീറോ ഉയർന്നു. ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് എത്താൻ ആകാതിരുന്ന ജുറൽ കൃത്യ സമയത്ത് ഇന്ന് അർദ്ധ സെഞ്ച്വറി നേടിക്കൊണ്ട് ഫോമിൽ എത്തി. തുടക്കത്തിൽ 3 വിക്കറ്റ് പോയപ്പോൾ രാജസ്ഥാന്റെ റൺ റേറ്റ് കുറയാതിരിക്കാൻ സഹായിച്ചതും ജുറൽ ആയിരുന്നു. 34 പന്തിൽ 52 റൺസ് ആണ് ജുറൽ ഇന്ന് എടുത്തത്. താരത്തിന്റെ ഐ പി എല്ലിലെ ആദ്യ അർദ്ധ സെഞ്ച്വറി ആണിത്. 5 ഫോറും രണ്ട് സിക്സും ഇന്ന് ജുറൽ അടിച്ചു.