താനും ഹൂഡയും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു, പക്ഷേ ടീമിന് 20 റൺസ് കുറവേ നേടാനായുള്ളുവെന്ന് കരുതുന്നു – കെഎൽ രാഹുല്‍

Sports Correspondent

രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ 20 റൺസിന്റെ വിടവ് ലക്നൗവിന്റെ സ്കോറിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കെഎൽ രാഹുല്‍. മികച്ചൊരു തുടക്കം ലക്നൗവിന് ലഭിച്ചില്ലെങ്കിലും താനും ഹൂഡയുമായുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ഇത്തരം മത്സരത്തിൽ സെറ്റായ ബാറ്റ്സ്മാന്‍ സെഞ്ച്വറിയിലേക്ക് തന്റെ ഇന്നിംഗ്സ് കൊണ്ടു പോകേണ്ടതുണ്ടെന്നും എന്നാൽ തനിക്കോ ഹൂഡയ്ക്കോ അതിന് സാധിച്ചില്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

Klrahul

15 ഓവറിൽ 150 റൺസായിരുന്നു തങ്ങളുടെ സ്കോറെന്നും അവസാന അഞ്ചോവറിൽ 70 റൺസിന് മേലെ സ്കോര്‍ ചെയ്യാന്‍ ടീം ശ്രമിക്കണമായിരുന്നുവെന്നും രാഹുല്‍ സൂചിപ്പിച്ചു. താനോ ഹൂഡയോ 20 റൺസ് അധികം നേടുവാന്‍ ശ്രമിച്ചിരുന്നുവെങ്കിൽ ടീം സ്കോര്‍ 220 റൺസിലേക്ക് എത്തിയേനെ എന്നും ഈ 20 റൺസാണ് മത്സര ഫലത്തെ ബാധിച്ചതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.