രാഹുലിന്റെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട് എന്ന് ആവേശ് ഖാൻ

Newsroom

കെഎൽ രാഹുലിന്റെ അഭാവം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ബാധിച്ചതായി ഫാസ്റ്റ് ബൗളർ ആവേഷ് ഖാൻ പറഞ്ഞു. ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്ന് രാഹുൽ ഇനി ഈ സീസണിൽ ഐ പി എല്ലിൽ കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

രാഹുൽ 23 05 08 00 27 37 366

രാഹുലിന്റെ അഭാവത്തിൽ ക്വിന്റൺ ഡി കോക്കിനെ കെയ്ൽ മേയേഴ്സിന്റെ ഓപ്പണിംഗ് പാർട്ണറായി തിരഞ്ഞെടുത്തത് ടീമിന്റെ കോമ്പിനേഷനെ ബാധിച്ചതായും ഖാൻ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളർ നവീൻ-ഉൾ-ഹഖിനെ സൂപ്പർ ജയന്റ്സിന് ഒഴിവാക്കേണ്ടി വന്നിരുന്നു.

“രണ്ട് വകുപ്പുകളിലും ഞങ്ങൾ പതറി. തുടക്കത്തിൽ, പവർപ്ലേയിൽ ഞങ്ങൾ വളരെയധികം റൺസ് വഴങ്ങി. ബാറ്റിംഗിൽ ഞങ്ങൾ നന്നായി തുടങ്ങിയെങ്കിലും വിജയിക്കാനായില്ല. കെ എൽ രാഹുലിന്റെ പരിക്ക് ഞങ്ങളുടെ നിയന്ത്രണത്തിലല്ല, ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. പരിക്കുകൾ കളിയുടെ ഭാഗവുമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങൾക്ക് പിഴവുകൾ സംഭവിച്ചു, അത് മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും, ”ആവേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കെഎൽ രാഹുലിന്റെ അഭാവം ടീമിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഇത് ടീമിന്റെ ബാലൻസ് മാറ്റി, ഞങ്ങൾക്ക് ക്വിന്നിയെ കളിപ്പിക്കേണ്ടിവന്നു, നവീന് പുറത്ത് ഇരിക്കേണ്ടി വന്നു.” ആവേശ് കൂട്ടിച്ചേർത്തു