ഐപിഎല്ലിൽ ഓപ്പണറായി ഇതുവരെ കളിച്ചിട്ടുള്ള കെഎൽ രാഹുൽ, വരാനിരിക്കുന്ന 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മധ്യനിരയുടെ റോൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ടോപ്പ് ഓർഡർ ഓപ്ഷനുകളും മധ്യനിരയിലെ പരിചയക്കുറവും കാരണം ഡിസി മാനേജ്മെൻ്റ് താരത്തെ മധ്യനിരയിൽ കളിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിൽ നിർണായക പങ്ക് വഹിച്ച രാഹുൽ ഈ ആഴ്ച അവസാനം വിശാഖപട്ടണത്ത് ഡിസി ടീമിനൊപ്പം ചേരും. അദ്ദേഹം നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ, ടോപ്പ് ഓർഡറിൽ ഫാഫ് ഡു പ്ലെസിസും ജേക്ക് ഫ്രേസർ-മക്‌ഗുർക്കും ഓപ്പണർമാരായും, അഭിഷേക് പോറലോ കരുണ് നായരോ മൂന്നാം നമ്പറിൽ ആയും ഇറങ്ങും.