രഹാനെയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി സ്മിത്ത്, രാജസ്ഥാന് മികച്ച സ്കോര്‍

Sports Correspondent

അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെ അര്‍ദ്ധ ശതകത്തിനുമൊപ്പം സ്റ്റുര്‍ട് ബിന്നി ഇന്നിംഗ്സിന്റെ അവസാനത്തോടെ 13 പന്തില്‍ 19 റണ്‍സ് കൂടി നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

ആദ്യ ഓവറില്‍ റണ്ണൗട്ടായി സഞ്ജു സാംസണെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 130 റണ്‍സ് നേടി സ്മിത്ത്-രഹാനെ കൂട്ടുകെട്ടാണ് മത്സരത്തില്‍ രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ അടിത്തറ പാകിയത്. 32 റണ്‍സ് നേടിയ സ്മിത്തിനെ 13.1 ഓവറിലാണ് രാജസ്ഥാന് നഷ്ടമായത്. പിന്നീട് ബെന്‍ സ്റ്റോക്സും ആഷ്ടണ്‍ ടര്‍ണറും വേഗത്തില്‍ പുറത്തായെങ്കിലും 63 പന്തില്‍ നിന്ന് 105 റണ്‍സ് നേടി രഹാനെ പുറത്താകാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി.

അവസാന ഓവറില്‍ കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടിയാണ് 200 കടക്കുകയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹങ്ങള്‍ക്ക് തടയിട്ടത്. ഇഷാന്ത് ശര്‍മ്മ, അക്സര്‍ പട്ടേല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.