CSK-യ്ക്ക് ആയുള്ള അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രച്ചിൻ രവീന്ദ്രയെ അഭിനന്ദിച്ച് കുംബ്ലെ. ഐപിഎൽ 2024 മിനി-ഓക്ഷനിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് രച്ചിനെ സൈൻ ചെയ്യാൻ CSK-യ്ക്ക് കഴിഞ്ഞതിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് കുംബ്ലെ പറഞ്ഞു.
2023 ഡിസംബറിൽ ദുബായിൽ നടന്ന മിനി ലേലത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 1.80 കോടി രൂപയ്ക്ക് ആയിരുന്നു രച്ചിൻ്റെ സേവനം CSK സ്വന്തമാക്കിയത്. IPL അരങ്ങേറ്റത്തിൽ CSK-യുടെ വിജയത്തിൽ അദ്ദേഹം ഇന്നലെ നിർണായക പങ്ക് വഹിച്ചിരുന്നു.
“ബാറ്റിലും പന്തിലും മാത്രമല്ല, ഫീൽഡിലും അദ്ദേഹം ലോകകപ്പിൽ മികച്ച പ്രകടനം നടത്തി. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ കുറഞ്ഞ വിലയ്ക്ക് CSK യിലേക്ക് പോയത് എന്നെ അത്ഭുതപ്പെടുത്തി. സാധാരണയായി, നിങ്ങൾക്ക് ഐപിഎല്ലിനായി ന്യൂസിലൻഡ് താരങ്ങൾ ലഭ്യമാണ്. അദ്ദേഹത്തിന് മികച്ച അരങ്ങേറ്റം തന്നെ ഇവിടെ ലഭിച്ചു,” കുംബ്ലെ പറഞ്ഞു.
“ബാറ്റിംഗ് ഓർഡറിൽ ഡെവൺ കോൺവെയ്ക്ക് പകരക്കാരനാകുന്ന എളുപ്പമല്ല. ഫാസ്റ്റ് ബൗളർമാർക്കെതിരെ മാത്രമല്ല, സ്പിന്നിനെതിരെയും രച്ചിൻ മികച്ച രീതിയിൽ ഷോട്ടുകൾ കളിച്ചു. ഒരു ബാറ്റർ എന്ന നിലയിൽ ഇത് ചെയ്യേണ്ട കാര്യമാണ്, പ്രത്യേകിച്ച് ചെപ്പോക്കിൽ കളിക്കുമ്പോൾ, ”കുംബ്ലെ കൂട്ടിച്ചേർത്തു