10 റണ്‍സ് ഡിഫെന്‍ഡ് ചെയ്യേണ്ട ഘട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ കാഗിസോ റബാഡയ്ക്ക് പന്ത് നല്‍കുമ്പോള്‍ ക്രീസില്‍ ആന്‍ഡ്രേ റസ്സല്‍ നില്‍ക്കുമ്പോള്‍ പലരും അതില്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. കാരണം നേരത്തെ കൊല്‍ക്കത്ത ഇന്നിംഗ്സില്‍ റബാഡയുടെ ഒരോവറില്‍ നിന്ന് റസ്സല്‍ 14 റണ്‍സാണ് അടിച്ചെടുത്തത്. അമിത് മിശ്രയ്ക്ക് ഓവര്‍ നല്‍കണമെന്ന് തരത്തില്‍ അഭിപ്രായം കമന്റേറ്റര്‍മാരും മറ്റു ക്രിക്കറ്റ് പണ്ഡിതന്മാരും ആശയമായി പറഞ്ഞുവെങ്കിലും ശ്രേയസ്സ് അയ്യര്‍ പന്ത് റബാഡയ്ക്ക് തന്നെ കൈമാറി.
ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് കണ്ടത് മാസ്മരികമായ പേസ് ബൗളിംഗ് പ്രകടനമാണ്. തുടരെ രണ്ട് മിന്നും യോര്‍ക്കറുകള്‍ പായിച്ച റബാഡ രണ്ടാം യോര്‍ക്കറില്‍ റസ്സലിന്റെ കുറ്റി തെറിപ്പിച്ചു. അവസാന മൂന്ന് പന്തില്‍ 7 റണ്‍സ് ജയിക്കുവാന്‍ നേടേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ഒരു വലിയ ഷോട്ട് പോലും പായിക്കാനായില്ല. വെറും മൂന്ന് സിംഗിളുകളാണ് പിന്നീട് ദിനേശ് കാര്‍ത്തിക്കുനും റോബിന്‍ ഉത്തപ്പയ്ക്കും നേടാനായത്.
റബാഡയുടെ പേസില്‍ താരത്തെ അടിയ്ക്കുക പ്രയാസകരമാണെന്നാണ് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. ആറ് പന്തും യോര്‍ക്കര്‍ എറിയാമെന്നാണ് റബാഡ തന്നോട് സൂപ്പര്‍ ഓവറിനു മുമ്പുള്ള ഇടവേളയില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞ്. ആദ്യ പന്ത് മുതല്‍ താരം അതിനു ശ്രമിക്കുകയും ചെയ്തുവെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ആദ്യത്തേത് ശരിയായി വന്നില്ലെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണെന്ന് ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.