ധവാന്‍ വേഗത്തിൽ മടങ്ങി, റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടി പഞ്ചാബ് കിംഗ്സ്

Sports Correspondent

പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് നിരയെ 153 റൺസിന് പിടിച്ചുകെട്ടി ഗുജറാത്ത് ടൈറ്റന്‍സ്. ടീമിന്റെ പ്രധാന സ്കോറര്‍ ആയ ശിഖര്‍ ധവാനെ തുടക്കത്തിൽ തന്നെ പുറത്താക്കിയ ശേഷം മാത്യു ഷോര്‍ട്ട് (36),ജിതേഷ് ശര്‍മ്മ(25), സാം കറന്‍(22), ഭാനുക രാജപക്സ(25)  എന്നിവര്‍ക്ക് ശേഷം 9 പന്തിൽ നിന്ന് 22 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് പഞ്ചാബിനെ 150 കടത്തിയത്.

Gujarattitans

പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ക്ക് ആര്‍ക്കും തന്നെ ടി20 ശൈലിയിൽ ബാറ്റ് വീശുവാന്‍ കഴിയാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ സാം കറനും ഷാരൂഖ് ഖാനും കൂറ്റനടികള്‍ക്ക് ശ്രമിച്ചാണ് പഞ്ചാബിനായി 8 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്. മോഹിത് ശര്‍മ്മയാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.

ഷാരൂഖ് ഖാന്‍ 9 പന്തിൽ നിന്ന് 22 റൺസാണ് നേടിയത്.