പ്രിയം ഗാർഗിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

Newsroom

ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുൻ ക്യാപ്റ്റൻ പ്രിയം ഗാർഗിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. പേസർ കമലേഷ് നാഗർകോട്ടിക്ക് പകരക്കാരനായാണ് ഡൽഹി ക്യാപിറ്റൽസ് പ്രിയം ഗാർഗിനെ ടീമിൽ എത്തിക്കുന്നത്‌. പരിക്ക് കാരണം കമലേഷ് നാഗർകോട്ടിക്ക് ഈ സീസണിൽ ഇനി കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായിരിന്നു.

ഉത്തർപ്രദേശ് ബാറ്റർ ആണ് പ്രിയം ഗാർഗി. 20 ലക്ഷം രൂപ അടിസ്ഥാന വില നൽകിയാണ് ദെൽഹി താരത്തെ സൈൻ ചെയ്യുന്നത്. ഗാർഗി 2020-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായാണ് ആദ്യമായി ഐ പി എല്ലിൽ ർത്തിയത്., മൂന്ന് സീസണുകളിലായി SRH-ന് വേണ്ടി 14 ഐപിഎൽ മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.