ശതകം കൈവിട്ട് പൃഥ്വി, ഐപിഎല്‍ 2019ലെ രണ്ടാം ശതകം നഷ്ടമായത് ഒരു റണ്‍സിനു

Sports Correspondent

സഞ്ജു സാംസണിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരം കൂടി ഐപിഎല്‍ ശതകം നേടുന്നതിനു സാക്ഷ്യം വഹിക്കാനാകുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ ഒരു റണ്‍സിനു നഷ്ടം. ഡല്‍ഹിയെ വിജയത്തിലേക്ക് അനായാസം ജയിപ്പിക്കുമെന്ന് കരുതിയ പൃഥ്വി ഷാ തന്റെ ശതകവും മത്സരത്തില്‍ നിന്ന് നേടുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് താരത്തിനു തന്റെ ശതകവും വിക്കറ്റും നഷ്ടമാകുന്നത്.

55 പന്തില്‍ നിന്ന് 99 റണ്‍സ് നേടിയാണ് പൃഥ്വി ഷാ പുറത്തായത്. 12 ബൗണ്ടറിയും 3 സിക്സുമാണ് ഇന്ത്യയുടെ യുവ ടെസ്റ്റ് ഓപ്പണര്‍ സ്വന്തമാക്കിയത്.