പവര്‍പ്ലേയിൽ മെച്ചപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുവാന്‍ ഡൽഹി ശ്രമിക്കണം – പ്രവീൺ ആംറേ

Sports Correspondent

പവര്‍പ്ലേയിലെ നിരാശാജനകമായ ബാറ്റിംഗാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഇതുവരെയുള്ള മോശം പ്രകടനത്തിന് കാരണം എന്ന് പറഞ്ഞ് ബാറ്റിംഗ് കോച്ച് പ്രവീൺ ആംറേ. ടൂര്‍ണ്ണമെന്റിൽ ഒരു മത്സരത്തിലും ബാറ്റിംഗിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ഡൽഹിയ്ക്കായിട്ടില്ല. റൺസ് കണ്ടെത്തിയ വാര്‍ണറാകട്ടേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടുകയാണ്.

ഐപിഎൽ വലിയ ടൂര്‍ണ്ണമെന്റാണെന്നും ഏറെ മത്സരങ്ങള്‍ വിജയമില്ലാതെ തുടങ്ങിയ ടീമുകള്‍ ചാമ്പ്യന്മാരാകുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പ്രവീൺ ആംറേ അഭിപ്രായപ്പെട്ടത്. 2015ലെ മുംബൈയുടെ പ്രകടനത്തെയാണ് താരം പേര് പരാമര്‍ശിക്കാതെ പറഞ്ഞത്.

പവര്‍പ്ലേയിലെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും പൃഥ്വി ഷായ്ക്ക് തങ്ങളുടെ പ്രതീക്ഷ ഉടനെ കാത്തുരക്ഷിക്കുവാന്‍ സാധിക്കുമെ്ന്നാണ് കരുതുന്നതെന്നും പ്രവീൺ വ്യക്തമാക്കി.