രാജസ്ഥാന്‍ റോയൽസിന് കനത്ത തിരിച്ചടി, പ്രസിദ്ധ് കൃഷ്ണയ്ക്ക് ഐപിഎൽ നഷ്ടമാകും

Sports Correspondent

2023 ഐപിഎലില്‍ പ്രസിദ്ധ കൃഷ്ണ കളിക്കില്ല. താരത്തിന് പരിക്ക് കാരണം ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ ദൈര്‍ഘ്യമേറിയ റീഹാബ് പ്രക്രിയയിലൂടെ കടന്ന് പോകേണ്ടതിനാൽ തന്നെ താരത്തിന്റെ സേവനം രാജസ്ഥാന്‍ റോയൽസിന് ലഭിയ്ക്കില്ല.

10 കോടി രൂപ നൽകിയാണ് രാജസ്ഥാന്‍ റോയൽസ് 2022 സീസണിന് മുമ്പ് താരത്തിനെ സ്വന്തമാക്കിയത്. 17 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റാണ് താരം രാജസ്ഥാന് വേണ്ടി നേടിയത്. 2023 സീസണിലേക്ക് താരത്തിന് പകരക്കാരനെ ഫ്രാഞ്ചൈസി ആവശ്യപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.