ഐ പി എല്ലിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ട ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിംഗിജെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഒരു ടീം ജയിക്കുമ്പോൾ കോച്ചുകൾക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്, അതിനാൽ ടീം തോൽക്കുമ്പോഴും ഉത്തരവാദിത്തം അവർ വഹിക്കണം. സെവാഗ് പറഞ്ഞു.
പോണ്ടിംഗ് ഡെൽഹിക്ക് ഒപ്പം പലതവണ മികച്ച പ്രകടനം നടത്തി, അവരെ ഫൈനൽ വരെ എത്തിച്ചു, അവർ ഇപ്പോൾ മിക്കവാറും എല്ലാ വർഷവും പ്ലേഓഫിൽ എത്തുന്നു. ആ ക്രെഡിറ്റുകളെല്ലാം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഞങ്ങൾ അദ്ദേഹത്തെ പ്രശംസിക്കുകയുൻ ചെയ്തു. ഇപ്പോൾ ഈ ക്രെഡിറ്റും അദ്ദേഹം ഏറ്റെടുക്കണം. Cricbuzz-ലെ ഒരു ചർച്ചയിൽ സെവാഗ് പറഞ്ഞു.
ഐപിഎൽ ടീമിൽ ഒരു പരിശീലകന്റെ റോൾ പൂജ്യമാണ്.അവരുടെ ജോലി കളിക്കാർക്ക് ആത്മവിശ്വാസം നൽകലാണ്. ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ മാത്രമേ ഒരു കോച്ച് മികച്ചതായി കാണപ്പെടുകയുള്ളൂ, ഡെൽഹി അത് ചെയ്തിട്ടില്ല. അവരുടെ നിർഭാഗ്യം മാറ്റാൻ എന്ത് ചെയ്യണം എന്ന അറിയാതെ നിൽക്കുകയാണ് ഡൽഹി എന്നും സെവാഗ് കൂട്ടിച്ചേർത്തു.