ഷെപേർഡ് പൊള്ളാർഡിനെ ഓർമ്മിപ്പിക്കുന്നു എന്ന് അമ്പാട്ടി റായ്ഡു

Newsroom

ഇന്നലെ മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയി മാറിയ റൊമാരിയോ ഷെപേർഡ് മുൻ മുംബൈ ഇന്ത്യൻസ് താരം പൊള്ളാർഡിനെ ഓർമ്മിപ്പിക്കുന്നു എന്ന് അമ്പാട്ടി റായ്ഡു. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡിസിക്കെതിരായ 29 റൺസിൻ്റെ വിജയത്തിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നിർണായക പങ്കുവഹിച്ചിരുന്നു.

ഷെപേർഡ് 24 04 08 00 39 00 806

ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർകിയ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സും രണ്ട് ഫോറും പറത്തി 32 റൺസ് നേടാൻ ഷെപ്പേർഡിനായി‌ വെറും 10 പന്തിൽ പുറത്താകാതെ 39 റൺസ് അദ്ദേഹം നേടി.

“ഷെപേർഡ് പൊള്ളാർഡിന്റെ പകരക്കാരനായി എനിക്ക് അങ്ങനെ തോന്നുന്നു. തീർച്ചയായും MI പൊള്ളാർഡിനെ വല്ലാതെ മിസ് ചെയ്യുന്നു. റൊമാരിയോ ഷെപ്പേർഡ് അവൻ്റെ ഒഴിവ് നിക്കത്തുകയാണ്‌.” റായ്ഡു പറയുന്നു.

“അവൻ പന്ത് അടിക്കുന്ന രീതി അതുപോലെയാണ്. പൊള്ളാർഡിനെ തന്നെ ഓർമ്മിപ്പിക്കുന്നു. മത്സരം ഫിനിഷ് ആയി എന്ന് തോന്നുന്ന സമയത്ത് വന്ന് പൊള്ളാർഡ് നിങ്ങൾക്കായി കളി ജയിപ്പിക്കും. റൊമാരിയോയും ഇന്നലെ അത് തന്നെയാണ് ചെയ്തത്,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ റായുഡു പറഞ്ഞു.