റിയാൻ പരാഗ് എങ്ങനെ വീണ്ടും വീണ്ടും രാജസ്ഥാൻ ടീമിൽ ഇടം പിടിക്കുന്നു എന്ന് ക്രിക്കറ്റ് ആരാധകർക്ക് മനസ്സിലാകുന്നില്ല. അവസാനമായി പരാഗിൽ നിന്ന് ഒരു നല്ല ഇന്നിങ്സ് കണ്ടത് എന്നാണ് എന്നതും പലരും മറന്നു പോയിരിക്കുന്നു. ഇന്ന് ആയിരുന്നു പരാഗിന്റെ തന്റെ വിമർശകർക്ക് മറുപടി കൊടുക്കാനുള്ള ഏറ്റവും നല്ല അവസരം. വിജയിപ്പിക്കാൻ ആകുന്ന ഒരു ഘട്ടത്തിൽ ആയിരുന്നു പരാഗ് ക്രീസിൽ എത്തിയത്. പക്ഷെ ഇന്നും പരാഗിന് നിരാശ കൊണ്ട് മടങ്ങേണ്ടി വന്നു.
ആദ്യം മുതൽ ഡിഫൻഡ് ചെയ്തു കളിച്ച പരാഗ് ഒരു ഘട്ടത്തിൽ 8 പന്തിൽ 4 റൺസ് എന്ന നിലയിൽ ആയിരുന്നു. ഇത് റൺ റേറ്റ് 15ന് അടുത്ത് എത്തിച്ചു. ഒരു സിക്സ് അടിച്ച് അവസാനം 12 പന്തിൽ 15 എന്ന് പരാഗ് ആക്കിയെങ്കിലും അപ്പോഴേക്ക് വിജയം വിദൂരത്തായിരുന്നു. പരാഗ് അവസാന 36 ഐ പി എൽ ഇന്നിംഗ്സിൽ ആകെ 401 റൺസ് ആണ് നേടിയത്. ശരാശരി 13 റൺസ്. സ്ട്രൈക്ക് റേറ്റ് 120 മാത്രം. എങ്കിലും എല്ലാ മത്സരത്തിലും പരാഗിനെ വിശ്വസിച്ച് രാജസ്ഥാൻ ടീമിൽ എടുക്കും.