വിജയം ഒരു സിക്സ് അകലെ ആയിരുന്നു – സഞ്ജു സാംസൺ

Sports Correspondent

പഞ്ചാബിനെതിരെ അഞ്ച് റൺസ് തോൽവി വഴങ്ങേണ്ടി വന്ന രാജസ്ഥാന്‍ റോയൽസിന്റെ പ്രകടനത്തിൽ തനിക്ക് തൃപ്തിയുണ്ടെന്നും ഒരു സിക്സ് അകലെ വരെ ടീം എത്തിയെന്നും സഞ്ജു സാംസൺ പറഞ്ഞു.

തന്റെ ടീം ഒരു സിക്സിനാണ് പിന്നിൽ പോയതെന്നും, ഒരു ബോള്‍ അതിര്‍ത്തി കടത്താനായിരുന്നുവെങ്കിൽ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

മികച്ച രീതിയിലാണ് ടീം പവര്‍പ്ലേയിൽ തുടങ്ങിയതെന്നും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുഴപ്പമില്ലാത്ത രീതിയിൽ പവര്‍പ്ലേ അവസാനിപ്പിച്ചുവെങ്കിലും മധ്യ ഓവറുകളിൽ ബൗണ്ടറികളുടെ ക്ഷാമം അനുഭവപ്പെട്ടുവെന്നും അതാണ് മത്സരഗതിയെ മാറ്റിയതെന്നും സഞ്ജു പറഞ്ഞു.