യുവി ആരാധകര്‍ക്ക് നിരാശ നല്‍കി ഐപിഎല്‍ ലേലം

Sports Correspondent

യുവരാജ് സിംഗിന്റെ ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു കാലത്തെ യുവരാജിനെ അവഗണിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി. അടുത്ത കുറച്ച് കാലമായി മികച്ച ഫോമിലല്ലാത്ത യുവി ഇത്തവണ ധോണിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കെയാണ് ഈ നീക്കം.

എന്നാല്‍ അടുത്ത റൗണ്ടില്‍ യുവിയെ ആരെങ്കിലും സ്വന്തമാക്കുമെന്നാണ് യുവി ആരാധകര്‍ കരുതുന്നത്. അത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ചെന്നൈ ആണെങ്കില്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരമാകും.