ഈ വർഷത്തെ ഐ.പി.എല്ലിൽ കളിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മുൻപിൽ കണ്ടാണ് മിച്ചൽ സ്റ്റാർക്ക് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ കൊറോണ വൈറസ് ബാധ മൂലം ലോകകപ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നതിൽ തനിക്ക് നിരാശയില്ലെന്ന് താരം വെളിപ്പെടുത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്ന സമയത്ത് താൻ അടുത്ത ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുമെന്നും സ്റ്റാർക്ക് പറഞ്ഞു. എന്നാൽ അടുത്ത വർഷവും ഇന്ത്യൻ പ്രീമിയർ ലീഗ് ഉണ്ടാവുമെന്നും ആരാധകർക്ക് താൻ ഐ.പി.എല്ലിൽ പങ്കെടുക്കുന്നത് കാണാൻ ആഗ്രഹം ഉണ്ടെങ്കിലും തീർച്ചയായും പങ്കെടുക്കുമെന്നും സ്റ്റാർക്ക് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി രണ്ട് സീസണിൽ സ്റ്റാർക്ക് കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ റെക്കോർഡ് തുകക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്കിനെ തുടർന്ന് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ വെച്ച് നടത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയും ചെയ്തിരുന്നു.