ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി സൈഡ് സ്‌ട്രെയിനിൽ നിന്ന് കരകയറി. താരത്തിന് സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിൽ ചേരാൻ അനുമതി ലഭിച്ചു. 21-കാരൻ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കി.

ജനുവരി മുതൽ പരിക്ക് കാരണം താരം എൻ സി എയിൽ പരിശീലനത്തിൽ ആയിരുന്നു. ആറ് കോടി രൂപയ്ക്ക് എസ്ആർഎച്ച് നിലനിർത്തിയ നിതീഷ് കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 303 റൺസ് നേടിയിരുന്നു. മാർച്ച് 23 ന് ഹൈദരാബാദിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് SRH-ന്റെ സീസണിലെ ആദ്യ മത്സരം.