മഹാരാഷ്ട്രയിൽ നിന്നുള്ള ഭാവി വാഗ്ദാനമായ മുഷീർ ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ഇന്ത്യൻ അണ്ടർ 19 ടീമിലെ ഹീറോയുമായ 19 കാരനായ മുഷീർ ഖാനെ പഞ്ചാബ് കിംഗ്‌സ് തൻ്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ആണ് സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ്റെ ഇളയ സഹോദരനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ ഭാവി താരമായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ കാറപകടത്തിൽ പെട്ട് വിശ്രമത്തിലാണ് മുഷീർ.