ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയ്ക്ക് എതിരായ കാണികളുടെ വെറുപ്പ് തുടരുന്നു. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടിലും കാണികൾ ഹാർദികിനെ കൂവി വിളിച്ചു. രോഹിത് ശർമ്മയെ പുറത്താക്കി ഹാർദിക് ക്യാപ്റ്റൻ ആയി എത്തിയത് മുതൽ ആരാധകർ ഹാർദികിന് എതിരെയാണ്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഹാർദികിനെ ആരാധകർ കൂവിയിരുന്നു.
ഇന്ന് ടോസിന് എത്തിയപ്പോൾ ആയിരുഞു ഹാർദിക് കൂവൽ നേരിട്ടിരുന്നത്. അവസാനം കൂവൽ നിർത്താൻ സഞ്ജയ് മഞ്ജരേക്കർ മൈക്കിൽ ആവശ്യപ്പെടേണ്ടതായും വന്നു. കൂവൽ കേട്ടെങ്കിലും ഹാർദിക് ഇന്ന് തളരാതെ ബാറ്റു ചെയ്തു. 21 പന്തിൽ 34 റൺസ് അടിക്കാൻ ഇന്ന് ഹാർദികിനായി. പക്ഷെ അദ്ദേഹത്തിന്റെ ടീമിൽ നിന്ന് കാര്യമായ പിന്തുണ ക്യാപ്റ്റന് ഇന്ന് കിട്ടിയില്ല.
ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് ഇന്നുക്കൂടെ ജയിച്ചില്ല എങ്കിൽ ഹാർദികിനു മേൽ സമ്മർദ്ദം വർധിക്കും.