യുവതാരം ഇഷാന് കിഷന് മുംബൈയുടെ നാലാമത്തെ താരമാകുമെന്ന പ്രതീക്ഷകളെ മാറ്റി മറിച്ച് സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ച് മുംബൈ ഇന്ത്യന്‍സ്.
രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, കീറൺ പൊള്ളാര്‍ഡ് എന്നീ പ്രതീക്ഷിച്ച നാമങ്ങള്‍ക്കൊപ്പം സൂര്യകുമാര്‍ യാദവിനെയാണ് ടീം നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
രോഹിത് ശര്‍മ്മയ്ക്ക് 16 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 12 കോടിയും സൂര്യകുമാര്‍ യാദവിന് 8 കോടിയും കീറൺ പൊള്ളാര്‍ഡിന് 6 കോടിയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തുവാനായി ചെലവാക്കുന്നത്.