ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വിനയായത് അവരുടെ പഴയ റിസോഴ്സുകളുടെ സേവനം ലഭ്യമല്ലെന്നതാണെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നുണ്ടെന്നത് സത്യമാണെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് രോഹിത്തിന് ക്യാപ്റ്റന്‍സ് എളുപ്പമായിരുന്നുവെങ്കിൽ ഇന്ന് അതല്ല സ്ഥിതിയെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.
മുംബൈയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ കോര്‍ സംഘത്തെ നഷ്ടമായ ശേഷം കാര്യങ്ങള്‍ പഴയ പോലെയല്ലെന്ന സൂചനയാണ് രവി ശാസ്ത്രി വന്നത്. ലസിത് മലിംഗയുടെയും കീറൺ പൊള്ളാര്‍ഡിന്റെ റിട്ടയര്‍മെന്റും പുതിയ രണ്ട് ടീമുകള്‍ വന്നതോടെ ഹാര്‍ദ്ദിക്കിനെയും ക്രുണാലിനെയും നഷ്ടമായതും ജസ്പ്രീത് ബുംറയുടെ പരിക്കും കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രയാസമാക്കുയാണ്.
ഇതിനൊപ്പം രോഹിത്തിന്റെ മോശം ഫോം കൂടി വന്നപ്പോള്‍ പഴയ പ്രതാപ കാലത്തിന്റെ ഏഴയയലത്ത് മുംബൈയ്ക്ക് എത്തുവാനാകുന്നില്ല.