രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കും എന്നുള്ള എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് മുംബൈ ഇന്ത്യൻസിന്റെ റിറ്റൻഷൻ ലിസ്റ്റ് വന്നു. മുംബൈ നിലനിർത്തുന്ന അഞ്ചു താരങ്ങളിൽ ഒന്ന് രോഹിത് ശർമ്മയാണ്. നേരത്തെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മുംബൈ ഇന്ത്യൻസ് എടുത്തു കളഞ്ഞതിനാൽ ഈ സീസണിൽ രോഹിത് മുംബൈ ഇന്ത്യൻസ് വിടും എന്നാണ് എല്ലാവരും കരുതിയിരുന്നത്.

രോഹിത് ശർമ്മ (16.30cr), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (16.35cr), ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (16.35cr), തിലക് വർമ്മ (8cr), ഒപ്പം ജസ്പ്രീത് ബുമ്ര (18cr) എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തുന്നത്. മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ സീസൺ വളരെ മോശമായിരുന്നു. ഈ സീസണിൽ ലീഗ് കിരീടം തിരിച്ചുപിടിക്കുക ആകും മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യം.














