ഈ സീസണിലെ എട്ടാമത്തെ തോൽവിയോട് കൂടി മുംബൈ ടീമിന് ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല എന്ന കാര്യം ഉറപ്പായി. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള ആറ് കളികൾ ജയിച്ചത് കൊണ്ടാകില്ല. ഇനിയെങ്കിലും ടീം മാനേജമെന്റ് വികാരങ്ങൾക്ക് അടിപ്പെടാതെ ഉറച്ച തീരുമാനങ്ങൾ എടുക്കണം. ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തണം.
തോൽവിയുടെ ഉത്തരവാദിത്വം രോഹിതിന്റെ തലയിൽ കെട്ടിവയ്ക്കാൻ പറ്റില്ല. കളിക്കാരുടെ ലേലത്തിൽ പങ്കെടുത്തു തീരുമാനങ്ങൾ എടുത്തവരാണ് പഴി കേൾക്കേണ്ടത്. ആ കൂട്ടത്തിൽ അംബാനി കുടുംബവും ഉണ്ടെന്നുള്ളത് കൊണ്ടാകും ഇത് വരെ ഗാവസ്‌കർ പോലുള്ള ക്രിക്കറ്റ് കമന്റേറ്റർസ് ഒന്നും പറയാത്തത്.
അഞ്ചു കളി തോറ്റു നിൽക്കുന്ന സമയത്തു ഈ ലേഖകൻ പറഞ്ഞതാണ്, താരങ്ങളല്ല കളി ജയിപ്പിക്കുക, ടീം ആണെന്ന്. ഇപ്പഴും ഒരു ടീം ആയി കളിക്കാൻ മുംബൈക്ക് സാധിച്ചില്ല. മുൻകാല വ്യക്തിഗത പ്രകടനങ്ങളിൽ മുഴുകി ഒരിക്കലും ടീം തിരഞ്ഞെടുക്കരുത്. ഓരോ കളിക്കാരനും ആ ടീമിലുള്ള സ്ഥാനം വേണം ടീമിൽ ചേരാനുള്ള ഘടകം. ഇനി ചെയ്യാവുന്നത് ശക്തമായ തീരുമാങ്ങൾ എടുത്തു പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ എന്ന ചീത്ത പേര് മാറ്റാൻ ശ്രമിക്കുകയാണ്.