പഞ്ചാബ് ബാറ്റ്സ്മാനെ സ്വന്തമാക്കി മുംബൈ

Staff Reporter

പഞ്ചാബ് താരം അൻമോൾപ്രീത് സിംഗിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 80 ലക്ഷത്തിനാണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പ്രാദേശിക ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഈ യുവതാരത്തെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാൻഡിനെതിരായ ഇന്ത്യ എയുടെ ടീമിലും താരം ഇടം പിടിച്ചിരുന്നു.

ബേസ് തുകയായ 20 ലക്ഷത്തിൽ നിന്ന് ലേലം വിളി തുടങ്ങിയ താരത്തെ സ്വന്തമാക്കാൻ കിങ്‌സ് ഇലവൻ പഞ്ചാബ് ശ്രമിച്ചെങ്കിലും 75 ലക്ഷം വിളിച്ച അവരെ മറികടന്ന് മുംബൈ അൻമോൾപ്രീത് സിംഗിനെ സ്വന്തമാക്കുകയായിരുന്നു.