മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ ഇന്ത്യന്‍സ്. ക്വിന്റൺ ഡി കോക്കും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 78 റൺസ് നേടിയ ശേഷം തുടരെ വിക്കറ്റുകളും ബൗണ്ടറി വിട്ടുകൊടുക്കാതെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് മുംബൈ നേടിയത്.
സുനിൽ നരൈന്‍ രോഹിത ശര്‍മ്മയെ(33) പുറത്താക്കിയപ്പോള്‍ 55 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകളുമായി പ്രസിദ്ധ് കൃഷ്ണയും മുംബൈയ്ക്ക് തിരിച്ചടിയേകി. അവസാന ഓവറുകളിൽ കീറൺ പൊള്ളാര്‍ഡ് അടിച്ച് തകര്‍ത്താണ് മുംബൈയെ 150ന് അടുത്തുള്ള സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ പൊള്ളാര്‍ഡ് പുറത്താകുമ്പോള്‍ മുംബൈ 149 റൺസായിരുന്നു. 15 പന്തിൽ 21 റൺസാണ് മുംബൈ നേടിയത്.
പ്രസിദ്ധ് കൃഷ്ണയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റ് നേടി കൊല്‍ക്കത്ത ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ സുനിൽ നരൈനും വരുൺ ചക്രവര്‍ത്തിയും റൺ വിട്ട് നല്‍കാതെ പന്തെറിയുകയായിരുന്നു. നരൈന് ഒരു വിക്കറ്റ് ലഭിച്ചു.