ഐപിഎലിൽ പ്ലേ ഓഫ് ഇന്ന് നിര്‍ണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. മത്സരത്തിൽ ടോസ് നേടി രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് പോയിന്റ് വീതമുള്ള പഞ്ചാബും മുംബൈയും യഥാക്രമം അഞ്ചും ഏഴും സ്ഥാനത്താണുള്ളത്.
വിജയം നേടുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ സാധിക്കുമെന്നിരിക്കവേ ഏറെ നിര്‍ണ്ണായകമാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം.
മയാംഗ് അഗര്‍വാളിന് പകരം മന്ദീപ് സിംഗ് പഞ്ചാബ് നിരയിലേക്ക് എത്തുമ്പോള്‍ ഇഷാന് കിഷന് പകരം സൗരഭ് തിവാരിയും ആഡം മില്‍നേയ്ക്ക് പകരം നഥാന്‍ കോള്‍ട്ടര്‍ നൈലും മത്സരത്തിനിറങ്ങുന്നുണ്ട്.
പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mandeep Singh, Chris Gayle, Aiden Markram, Nicholas Pooran, Deepak Hooda, Harpreet Brar, Nathan Ellis, Mohammed Shami, Ravi Bishnoi, Arshdeep Singh
മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Krunal Pandya, Hardik Pandya, Kieron Pollard, Nathan Coulter-Nile, Rahul Chahar, Jasprit Bumrah, Trent Boult
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







