ചെന്നൈ സൂപ്പർ കിംഗ്‌സ് പരിക്കേറ്റ മുകേഷ് ചൗധരിക്ക് പകരം ഒരു ബൗളറെ തന്നെ ടീമിൽ എത്തിച്ചു. മുമ്പ് രാജസ്ഥാൻ റോയൽസിനായി കളിച്ചിട്ടുള്ള നാഗാലാൻഡിന്റെ ഇടങ്കയ്യൻ സീമർ ആകാശ് സിംഗ് ആണ് പകരക്കാരനായി എത്തിയിരിക്കുന്നത്.

ലേലത്തിൽ വിറ്റഴിക്കാതെ പോയ ആകാശിനെ ബേസ് പ്രേസായ 20 ലക്ഷം രൂപക്ക് ആണ് സൂപ്പർ കിംഗ്‌സ് ഇപ്പോൾ സ്വന്തമാക്കുന്നത്. ഇതുവരെ ഒമ്പത് ടി20കൾ കളിച്ച താരം 7.87 എന്ന എക്കോണമി റേറ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യ അണ്ടർ-19നായി കളിച്ചിരുന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







